യുഡിഎഫ് കാലത്ത് പൂർത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഉമ്മന്‍ ചാണ്ടി ; എല്‍ഡിഎഫ് കണക്ക് പുറത്തുവിടാമോയെന്ന് ചോദ്യം

Jaihind News Bureau
Sunday, March 28, 2021

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിര്‍മ്മിച്ച 227 പാലങ്ങളുടെ പേരും പട്ടികയും പുറത്തുവിട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലങ്ങളുടെ കണക്ക് പുറത്തുവിടാമോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഓരോ ജില്ലകളിലും നിര്‍മ്മിച്ച പാലങ്ങളുടെ കണക്കുകളുടെ പട്ടിക പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.