‘കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം’; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Monday, April 25, 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമാണ് കെ ശങ്കരനാരായണനെന്ന് അദ്ദേഹം അനുസ്മരിച്ചു.

സംഘടനാ രംഗത്തും ഭരണരംഗത്തും ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒരു വിവാദങ്ങൾക്കും ഇടനൽകാതെ സമൂഹത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കെ ശങ്കരനാരായണന്‍റെ വിയോഗം സമൂഹത്തിനും പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.