കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിധി ഉണ്ടാകും : ഉമ്മൻ ചാണ്ടി

Jaihind News Bureau
Thursday, December 10, 2020

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉള്ള ജനവിധി ഇക്കുറി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു കോട്ടയം പുതുപ്പള്ളിയിലെ ജോർജ്ജിയൻ പബ്ലിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്‍റെ വികാരത്തിനു വിരുദ്ധ നിലപാടുകൾ എടുത്ത ജോസ് കെ മാണിയ്ക്കു കനത്ത തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകും. മാണി സാറിനെ അപമാനിച്ച ഇടതുമുന്നണിക്കൊപ്പം ചേർന്ന ജോസ് പക്ഷ നിലപാട് ജനം തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു.