യുഡിഎഫ് വന്‍വിജയം നേടും ; ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് തുടക്കമിടും : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, April 6, 2021

 

കോട്ടയം : യുഡിഎഫ് വന്‍വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തുടക്കമിടും. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ശബരിമലയില്‍ സര്‍ക്കാരിന്റേത് ഇപ്പോഴും പഴയ നിലപാട് തന്നെ. ഖേദം പ്രകടിപ്പിച്ച കടകംപള്ളിയെ മുഖ്യമന്ത്രി തിരുത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴികെ ജോർജിയന്‍ പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.