മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിൽ കേരളമാകെ സജീവമായിരുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം കോട്ടയം പുതപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിൽ എത്തിയിരുന്നു. നേരിയ തോതിൽ ജലദോഷം പിടിപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൂർണ വിശ്രമത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഉമ്മൻ ചാണ്ടി കൊവിഡ് ടെസ്റ്റിന് വിധേയനായത്. രാത്രിയോടെ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി.

Comments (0)
Add Comment