അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ ഉമ്മന്‍ ചാണ്ടി അനുശോചിച്ചു

Jaihind Webdesk
Friday, September 24, 2021

മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലിം ലീഗിന്റെ ഏറ്റവും സമുന്നത നേതാവായിരുന്ന അദ്ദേഹം കറകളഞ്ഞ മതേതരവാദി ആയിരുന്നു. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി വലിയൊരു സൗഹൃദവലയത്തിന്‍റെ ഉടമയായിരുന്ന അദ്ദേഹം ലീഗിന്‍റെയും യുഡിഎഫിന്‍റെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.