‘ഉമ്മന്‍ ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’; പുസ്തകം പ്രകാശനം ചെയ്തു

 

തിരുവനന്തപുരം: ഡോ. എം.ആർ. തമ്പാൻ രചിച്ച ‘ഉമ്മൻചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’ എന്ന പുസ്തകം കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി പ്രകാശനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ എ.കെ. ആന്‍റണിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ജഗതിയിലെ ഉമ്മൻ ചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിൽ നെഹ്റു സെന്‍ററും സാംസ്കാരിക കൂട്ടായ്മയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. മരണത്തിൽപ്പോലും ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ ശ്രമിച്ചു എന്ന് ചടങ്ങിൽ സംസാരിച്ച മകന്‍ ചാണ്ടി ഉമ്മൻ എംഎല്‍എ ചൂണ്ടിക്കാട്ടി. എങ്ങനെയൊക്കെ വേട്ടയാടാമോ അങ്ങനെയൊക്കെ അദ്ദേഹത്തെ ശത്രുക്കള്‍ വേട്ടയാടിയതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

Comments (0)
Add Comment