മത്സ്യത്തൊഴിലാളിയുടെ വീട് സന്ദർശിച്ച് ഉമ്മന്‍ ചാണ്ടിയും വി.ഡി സതീശനും; അധികാരത്തിന്‍റെ ധാർഷ്ട്യമാണ് നടക്കുന്നതെന്ന് നേതാക്കള്‍

തിരുവനന്തപുരം : ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട മത്സ്യത്തൊഴിലാളി അൽഫോൻസയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്ദർശിച്ചു. അഞ്ചുതെങ്ങിൽ എത്തിയാണ് ഇരുവരും അൽഫോന്‍സയെ കണ്ടത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. പോലീസിന് ടാര്‍ജറ്റ് ഇട്ട് കൊടുത്തവരെയാണ് പറയേണ്ടതെന്നും ജീവിതം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്തിരുന്ന് മീന്‍വില്‍ക്കുന്നതിനിടെയായായിരുന്നു അല്‍ഫോന്‍സ അധികൃതരുടെ നടപടിക്കിരയായത്. മീന്‍ കുട്ട പിടിച്ചുവാങ്ങുന്നതിനിടെ വീണ് അല്‍ഫോണ്‍സിയയുടെ വലതുകൈ ഒടിയുകയും ചെയ്തു. കടലോരത്തെ രണ്ട് സെന്‍റിലുള്ള ചെറിയവീട്ടിലാണ് അല്‍ഫോന്‍സയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് സേവ്യര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. മക്കളായ സജു, സജന്‍, പ്രിന്‍സി എന്നിവരും പ്രിന്‍സിയുടെ ഭര്‍ത്താവും ഈ വീട്ടിലാണ് കഴിയുന്നത്.

 

Comments (0)
Add Comment