തിരുവോണ ദിനം നിർധന ക്യാന്‍സർ രോഗികള്‍ക്കൊപ്പം ചെലവഴിച്ച് ഉമ്മന്‍ ചാണ്ടിയും കുടുംബവും

Jaihind Webdesk
Saturday, August 21, 2021

 

തിരുവനന്തപുരം : നിർധന ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുടുംബവും. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് ഉമ്മൻ ചാണ്ടി ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ചത്.

കഴിഞ്ഞ അഞ്ച് വർഷങ്ങളിലേത് പോലെ ഇക്കുറിയും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സംഘടിപ്പിച്ച ‘തിരുവോണം ക്യാൻസർ രോഗികൾക്കൊപ്പം’ എന്ന പരിപാടിക്ക് മുടക്കം വന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ക്യാൻസർ രോഗികളെ സഹായിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നും തുടർന്നും ഇത്തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഭാര്യ മറിയാമ്മ ഉമ്മനും ഓണാശംസകൾ നേർന്നു. ക്യാൻസർ രോഗികൾക്കൊപ്പമായിരുന്നു ഉമ്മൻ ചാണ്ടിയുടെ തിരുവോണ സദ്യ. ക്യാൻസർ രോഗികൾക്ക്
ഓണക്കോടിയും ധനസഹായവും ഓണസദ്യയും നൽകി. പുതുപ്പള്ളി ഹൗസിലെ ഓണാഘോഷത്തിന് ഇക്കുറിയും മാറ്റ് ഒരൽപ്പം പോലും കുറഞ്ഞില്ല.