വികസന വിരോധികള്‍ ഇടതുപക്ഷത്തിന് ചേരുന്നത് , ചരിത്രം പരിശോധിച്ചാല്‍ അറിയാം ; പിണറായിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി

Jaihind Webdesk
Thursday, April 1, 2021

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ആരാണ് വികസന വിരോധികള്‍ എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. വികസന വിരോധികള്‍ എന്നുള്ളത് ഇടതുപക്ഷത്തിന് സ്വയം ചാര്‍ത്താവുന്ന പട്ടം.

കണ്ണൂര്‍ വിമാനതാവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയാണ് കോണ്‍ഗ്രസിന്റെ വികസനത്തിന്റെ തെളിവുകള്‍. പ്രതിപക്ഷ നേതാവ് ആഴക്കടല്‍ കരാര്‍ പുറത്തുകൊണ്ടു വന്നപ്പോള്‍ സര്‍ക്കാര്‍ പരിഹസിച്ചു. വിവരാവകാശം വഴി രേഖകള്‍ പുറത്തു വന്നപ്പോള്‍ കരാര്‍ റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.