രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ മോദിയും കൂട്ടരും ബലികൊടുക്കുന്നു : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, February 17, 2022

അധികാരത്തില്‍ തുടരാന്‍ രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ മോദിയും കൂട്ടരും ബലികൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭ സാമാജികനും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന കൊട്ടറ ഗോപാലകൃഷ്ണന്‍റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കൊല്ലം ഡിസിസി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വികസനത്തിനും  എതിരായി നിന്നിരുന്ന ഇടതുമുന്നണി ഇപ്പോൾ കോണ്‍ഗ്രസും യുഡിഎഫും വികസനത്തിന് എതിരായി നില്‍ക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കൊട്ടറ ഗോപാലകൃഷ്ണനെന്നദ്ദേഹം അനുസ്മരിച്ചു. അഡ്വ എ ഷാനവാസ് ഖാന്‍ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ കൊടിക്കുന്നില്‍ സുരേഷ് എം. പി, പി സി വിഷ്ണുനാഥ് എം എല്‍എ, കെസി  രാജൻ തുടങ്ങിയവർ സംബന്ധിച്ചു.