കോടിയേരിയുടെ പ്രസ്താവനയില്‍ വെട്ടിലായത് സിപിഎം; എസ്ആർപിയുടെ ആര്‍എസ്എസ് ബന്ധത്തില്‍ പാർട്ടി സെക്രട്ടറിക്ക് മിണ്ടാട്ടമില്ലെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Monday, August 3, 2020

 

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ വെട്ടിലായത് സിപിഎം തന്നെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ് രാമചന്ദ്രന്‍ പിള്ളയുടെ ആര്‍എസ്എസ് ബന്ധത്തില്‍ കോടിയേരിക്ക് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സ്പീക്ക് അപ് കേരള സത്യാഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ട് പുതുപള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.