വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിലുള്ള നിരാശ ; ഇനിയും പോകുമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, January 31, 2021

 

മലപ്പുറം : യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ പോലും സങ്കുചിത താത്‌പര്യത്തിനായി  എ വിജയരാഘവൻ ഉപയോഗിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ്‌ നേതാക്കൾ ഇനിയും പാണക്കാടേക്ക് പോകും. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പോലെ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിലുള്ള പരിഭവമാണ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റിലും സ്ഥാനാർത്ഥിത്വത്തിലും ഇതുവരെ ചർച്ച തുടങ്ങിയിട്ടില്ലന്നും ഉമ്മൻ ചാണ്ടി  തിരൂരിൽ പറഞ്ഞു.