50 വര്‍ഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയില്‍ ; മണ്ഡലം വിടുമെന്ന് എവിടെയും പറഞ്ഞിട്ടില്ല : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, March 12, 2021

 

ന്യൂഡല്‍ഹി : പുതുപള്ളി വിട്ട് മറ്റൊരു മണ്ഡലത്തെക്കുറിച്ച് താനിതുവരെ ആലോചിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 50 വര്‍ഷമായി പുതുപ്പള്ളിയിലാണ് മത്സരിക്കുന്നത്.  11 തെരഞ്ഞടുപ്പുകളില്‍ ഇതുവരെ മത്സരിച്ചു. പതിനൊന്നിലും ഒരിടത്തുമാത്രമേ മത്സരിച്ചിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.