കൊലയാളികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും നാടിനെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ : എംഎം ഹസ്സൻ

webdesk
Saturday, April 13, 2019

M.M-Hassan-8

കൊലയാളികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും നാടിനെ രക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ. യുഡിഎഫ് തൃശ്ശൂർ പാർലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി ടിഎൻ പ്രതാപന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി തീരദേശ മേഖലകളിൽ നടന്ന യുഡിഎഫ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എംഎം ഹസ്സൻ. പിണറായി വിജയന്‍റെയും നരേന്ദ്രമോദിയുടെയും ലക്ഷ്യം കോൺഗ്രസിനെ ഇല്ലാതാക്കുക എന്നാണെന്നും ഹസ്സൻ പറഞ്ഞു.