ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് മാത്രം; കണക്കുകളില്‍ രാഷ്ട്രീയ ചിത്രം വ്യക്തം

Jaihind Webdesk
Monday, March 11, 2019

ബി ജെ പിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ പറയുന്ന സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഈ പട്ടിക പരിശോധിക്കേണ്ടതാണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കേ സാധ്യമാകൂ എന്ന് വെളിപ്പെടുത്തുന്ന കണക്കുകളുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ദിഷാലിന്റെ പഠനം.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബി.ജെ.പി സഖ്യത്തെ നേരിടുന്ന സംസ്ഥാനങ്ങള്‍-സീറ്റുകള്‍
1. മധ്യപ്രദേശ്-29
2. രാജസ്ഥാന്‍-25
3. ഗുജറാത്ത്-26
4. ചത്തീസ്ഗണ്ഡ് – 11
5. പഞ്ചാബ്-13
6. അസം-14
7. ഹരിയാന-10
8. ഉത്തരാഖണ്ഡ്-5
9. ഹിമാചല്‍-4
10. അരുണാചല്‍-2
11. ഗോവ-2
12. മണിപ്പൂര്‍-2
13. മേഘാലയ-2
14. കേന്ദ്ര ഭരണ പ്രദേശങ്ങള്‍-4
(ആകെ 149 ലോകസഭാ മണ്ഡലങ്ങള്‍. ഇതില്‍ 120 സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ചത് ബി.ജെ.പി. എന്‍.ഡി.എ ഘടകകക്ഷികള്‍ ജയിച്ചത് നാല് സീറ്റില്‍. ഇത്തവണ കോണ്‍ഗ്രസ് ഇവിടെ 149 സീറ്റുകളിലും ബി ജെ പിയോട് നേരിട്ട് ഏറ്റുമുട്ടുന്നു)

*****
യു.പി.എ സഖ്യമായി മത്സരിക്കുന്ന സംസ്ഥാനങ്ങള്‍
1. ബീഹാര്‍-40
2. ജമ്മു കാശ്മീര്‍-6
3. ജാര്‍ഖണ്ഡ്-14
4. കര്‍ണാടക-28
5. കേരള-20
6. മഹാരാഷ്ട്ര-48
7. തമിഴ്‌നാട്-40
(ആകെ 196 ലോക്‌സഭാ സീറ്റില്‍ 91-95 സീറ്റില്‍ വരെ കോണ്‍ഗ്രസും 105 സീറ്റില്‍ പ്രദേശിക ഘടകകക്ഷികളും മല്‍സരിക്കും. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ തവണ ബി ജെ പി ജയിച്ചത് 78 സീറ്റില്‍; ഘടകകക്ഷികള്‍ ജയിച്ചത് 28 സീറ്റില്‍)
ഈ രണ്ട് കണക്ക് പ്രകാരം 345 ലോക്‌സഭ സീറ്റില്‍ 240 സീറ്റില്‍ കോണ്‍ഗ്രസ് ബി ജെ പിയോട് മല്‍സരിക്കുന്നു. 105 സീറ്റില്‍ കോണ്‍ഗ്രസ് ഘടകകക്ഷികളും മാറ്റുരയ്ക്കുന്നു. ഇതില്‍ 198 സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ചത് ബിജെപി, 32 സീറ്റില്‍ ജയിച്ചത് എന്‍ഡിഎ ഘടകകക്ഷികള്‍. അതായത് ബി ജെ പി സഖ്യത്തിന്റെ 230 സീറ്റുകള്‍ കഴിഞ്ഞ തവണ ഈ സംസ്ഥാനങ്ങളില്‍ നിന്ന്. ഈ 230 സീറ്റുകള്‍ കുറയ്ക്കാനുള്ള ദൗത്യമാണ് കോണ്‍ഗ്രസിനുള്ളത്.
*****
കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളോട്
ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങള്‍
1. തെലുങ്കാന-17
2. കേന്ദ്ര ഭരണ പ്രദേശങ്ങള്‍-3
(ആകെ 20 സീറ്റില്‍ കഴിഞ്ഞ തവണ ബി ജെ പി ജയിച്ചത് ഒരു സീറ്റിലാണ്. കോണ്‍ഗ്രസ് 20 സീറ്റിലും മല്‍സരിക്കുന്നു.)
*****
ത്രികോണ മല്‍സരം നടക്കുന്ന
സംസ്ഥാനങ്ങള്‍
1. ഒഡിഷ-21
2. ഡല്‍ഹി-7
3. ത്രിപുര-2
(ആകെ 30 സീറ്റില്‍ കഴിഞ്ഞ തവണ ബി ജെ പി ജയിച്ചത് എട്ട് സീറ്റില്‍. കോണ്‍ഗ്രസ് 28 സീറ്റിലും ഇത്തവണ മത്സരിക്കും)
*****

സഖ്യ-ധാരണ ചര്‍ച്ചകള്‍ക്ക് സാധ്യതകള്‍
ഇനിയും അടയാത്ത സംസ്ഥാനങ്ങള്‍
1. ബംഗാള്‍-42
2. യു പി-80
3. ആന്ധ്രപ്രദേശ്-25
(ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് ധാരണയ്ക്ക് സാധ്യത, യു പി യില്‍ ത്രികോണ മല്‍സരം. ഈ രണ്ടിടങ്ങളിലും 122 സീറ്റില്‍ കഴിഞ്ഞ തവണ ബി ജെ പി ജയിച്ചത് 76 സീറ്റില്‍. കോണ്‍ഗ്രസ് 90 സീറ്റില്‍ മത്സരിക്കാന്‍ സാധ്യത. ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിച്ചാലും ടി ഡി പി ദേശീയ തലത്തില്‍ യു പി എയ്‌ക്കൊപ്പം).

രാജ്യത്ത് നാനൂറിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ സി പി എം പോലുള്ള പാര്‍ട്ടികള്‍ വിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രം മത്സരിക്കുകയും ബി ജെ പിക്ക് ബദല്‍ തങ്ങളാണെന്ന് കേരളത്തിലുള്‍പ്പെടെ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു.