പി.എസ്.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും ; പി.സി.വിഷ്ണുനാഥിൻ്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം :  പി.എസ്.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച് വരുത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യന്നുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതി പരിശോധിക്കുമെന്നും  പി.സി.വിഷണുനാഥിൻ്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.