വർക്കല ക്ലിഫ് സംരക്ഷണം സംബന്ധിച്ച പഠനം പൂർത്തിയാക്കാന്‍ ‍ഒരു വർഷം കൂടി : അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി

 

വർക്കല ബീച്ചിലെ ക്ലിഫ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നടത്തുന്ന പഠനം പൂർത്തിയാവുന്നതിന് ഒരു വർഷം കൂടി എടുക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ അറിയിച്ചു. അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസും നാഷണൽ സെന്‍റർ ഫോർ കോസ്റ്റൽ റിസർച്ചും നടത്തുന്ന സമഗ്ര പഠനത്തിൽ ക്ലിഫിനോട് ചേർന്ന 6 കിലോമീറ്റർ തീര സർവേ പൂർത്തിയായിട്ടുണ്ട്. 2019 മാർച്ചിൽ സ്ഥാപിച്ച കാലാവസ്ഥാ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും മറുപടിയിൽ മന്ത്രി വ്യക്‌തമാക്കി.

adoor prakash
Comments (0)
Add Comment