തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ള നെല്ലിമൂട് സ്വദേശി ധനുഷിനാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശികൾക്ക് പുറമേ ഇവരുമായി ബന്ധമില്ലാത്ത ഒരു പേരൂർക്കട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. ഇതോടെ നിലവിൽ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ കുളിച്ച 39 പേര്‍ നിരീക്ഷണത്തിൽ തുടരുകയാണ്.