സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു; കണ്ണൂർ സ്വദേശി എത്തിയത് ദുബായില്‍ നിന്ന്

Jaihind Webdesk
Monday, July 18, 2022

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പയ്യന്നൂർ സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിട്ടുണ്ട്.

മംഗലാപുരം വിമാനത്താവളത്തിൽ ഈ മാസം 13ന് എത്തിയ ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ആക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. മംഗലാപുരം വിമാനത്താവളത്തിൽ ഉൾപ്പെടെ ഇയാളുസമ്പർക്കത്തിൽ വന്ന വരെ നിരീക്ഷിണത്തിലാക്കും.

വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി പരിശോധനാ സംവിധാനങ്ങളും ആരോ​ഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചാണ് പരിശോധന. പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.