എസ്.എഫ്.ഐ.നേതാക്കളുടെ ഭീഷണി, അധിക്ഷേപം; യൂണിവേഴ്‌സിറ്റി കോളേജിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സോന

Jaihind News Bureau
Friday, July 19, 2019

എസ്.എഫ്.ഐ.നേതാക്കളുടെ ഭീഷണിയിലും അധിക്ഷേപത്തിലും മനസ്സു മടുത്ത വിദ്യാർത്ഥിനിയ്ക്ക് യൂണിവേഴ്‌സിറ്റി കോളേജിലെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി സോന സിബിയാണ് ഭീഷണിയും അധിക്ഷേപവും മടുത്ത് നാട്ടിലേക്ക് പോന്നത്.

കഴിഞ്ഞ വർഷമാണ് സോന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രി പഠനത്തിന് ചേർന്നത്. ക്ലാസ്സ് ആരംഭിച്ചതു മുതൽ ഭീഷണിയും എസ്.എഫ്.ഐ.ക്കാർ പറയുന്നതുപോലെ അനുസരിച്ചില്ലെങ്കിൽ അധിക്ഷേപവും ആരംഭിച്ചു.

വനിതാ മതിൽ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നിർബന്ധമായി പങ്കെടുപ്പിച്ചപ്പോൾ അഭിമാനം എസ്.എഫ്.ഐ ക്കാരുടെ മുമ്പിൽ അടിയറവു പറയാൻ തയ്യാറാകാത്തതിനാൽ തിരിച്ചു പോന്നതായി സോന പറയുന്നു. സോന ഇപ്പോൾ തൊടുപുഴ ന്യൂമാൻ കോളേജിൽ ചേർന്ന് ഡിഗ്രി പഠനം ആരംഭിച്ചിരിക്കുകയാണ്.

teevandi enkile ennodu para