പോലീസ് വാഹനം അപകടത്തിൽ പെട്ടു; ഒരാള്‍ മരിച്ചു; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

Jaihind Webdesk
Thursday, April 25, 2019

തൃപ്പൂണിത്തുറയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് അന്വേഷിക്കാൻ, തമിഴ് നാട്ടിലേക്ക് പോയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. പെൺകുട്ടിയുടെ ബന്ധുവായ ഹരി നാരായണൻ എന്നയാൾ മരിച്ചു. ഇയാളായിരുന്നു വാഹനം ഓടിച്ചിരുന്നത്. അഞ്ചു പോലീസുകാർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പോലീസുകാർക്ക് സാരമായ പരുക്കുകളുണ്ട്. രണ്ടു പേരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. കോയമ്പത്തൂർ കെഎംസിഎച്ച് ഹോസ്പിറ്റലിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലെ പോലീസുകാരാണ് അപകടത്തിൽപ്പെട്ടത്.[yop_poll id=2]