ലഖ്‌നൗവിലെ ബുലന്ദ്ശഹറിൽ ഗോവധത്തെതുടർന്നുണ്ടായ തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഇൻസ്‌പെക്ടർ സുബോധ് കുമാർ കൊല്ലപ്പെട്ട കേസിൽ ഒരാൾ പിടിയിൽ. ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിനാണ് പശുവിന്റെ കൊന്ന വിഷയവുമായി ബന്ധപ്പെട്ട് യുപിയിലെ ബുലന്ദ്ശഹർ ജില്ലയിലെ സിയാന ഗ്രാമത്തിൽ ആൾക്കൂട്ട അക്രമം നടന്നത്.അക്രമം നിയന്ത്രിക്കുന്നതിനിടെയാണ് പോലീസുദ്ദോഗസ്ഥനായ സുബോധ് കുമാർ കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന സുബോധ് കുമാറിന് നേരെ വെടി ഉതിർക്കുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന സുബോധ് കുമാറിന് നേരെ വെടി ഉതിർക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ ടാക്‌സി ഡ്രൈവർ പ്രശാന്ത്‌നാഥിനെ നോയിഡയ്ക്ക് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിൽ പോലീസുകാരനു നേരെ വെടിയുതിർത്തത് താനാണെന്ന് പ്രശാന്ത് സമ്മതിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പ്രശാന്ത് നാഥിന്‍റെ പേര് ഇല്ലായിരുന്നു. എന്നാൽ സംഘർഷത്തിന്റെ സാക്ഷിമൊഴികളുടെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഘർഷത്തിൽ സുബോധ്കുമാറിനെകൂടാതെ സുമിത് എന്ന ഇരുപത്തൊന്നുകാരനും കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ സമ്മർദംമൂലമാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആപോണവുമായി സുബോധ്കുമാറിന്റെ കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. അതിനിടെയാണ് പ്രശാന്ത് നാഥിന്റെ അറസ്റ്റ്. സംഘർഷവും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 6 പേരെ മാത്രമേ ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുള്ളൂ. കേസിൽ 27 മൊത്തം 27 പ്രതികളാണുള്ളത്. എന്നാൽ കൊലപാതകത്തിലെ പ്രധാന പ്രതിയായ ബജറംഗ്ദൾ നേതാവ് യോഗേഷ് രാജ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.