കൊല്ലം കിഴക്കേകല്ലടയില്‍ ഇടിമിന്നലേറ്റ് ഒരു മരണം

 

കൊല്ലം: കിഴക്കേകല്ലടയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കശുവണ്ടി തൊഴിലാളിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കേക്കല്ലട ഓണമ്പലത്തെ സെന്‍റ് മേരീസ് കശുവണ്ടി ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. 65 വയസായിരുന്നു. ഇതേ ഫാക്ടറിയിൽ തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരിക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments (0)
Add Comment