ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്താര്‍ജിച്ച് പ്രത്യാശയോടെ മുന്നോട്ട് പോകാന്‍ ഈ തിരുവോണം പ്രയോജനപ്പെടട്ടെ; ഏവര്‍ക്കും ഓണാശംസ നേര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, September 10, 2019

MullappallyRamachandran

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്ലാവര്‍ക്കും സമൃദ്ധിയും പ്രത്യാശയും സമാധാനവും സന്തോഷവും നിറഞ്ഞ ഓണം ആശംസിച്ചു.  കേരളം സമീപകാലത്ത് കണ്ടിട്ടില്ലാത്ത രണ്ട് പ്രകൃതി ദുരന്തങ്ങളെ ഐക്യത്തോടെ അതിജീവിച്ച കരുത്തുമായാണ് മറ്റൊരു തിരുവോണം കൂടി സമാഗതമാകുന്നത്. ജാതി മത ചിന്തകള്‍ക്ക് അതീതമായി ഏവരുടേയും ഒത്തുചേരലിന്റേയും ആഘോഷത്തിന്റേയും ഉത്സവമായ ഓണത്തിന്റെ അടിസ്ഥാന തത്വം സമഭാവനയാണ്. മുന്നോട്ടുള്ള ഓരോ പ്രതിസന്ധികളേയും അതിജീവിക്കാന്‍ നമ്മുക്ക് കരുത്തും പുത്തന്‍ ഉണര്‍വും നല്‍കുന്നതാകട്ടെ ഓണത്തിന്റെ സന്ദേശം. ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്താര്‍ജിച്ച് പ്രത്യാശയോടെ മുന്നോട്ട് പോകാന്‍ ഈ തിരുവോണം പ്രയോജനപ്പെടട്ടെയെന്നും മുല്ലപ്പള്ളി ആശംസിച്ചു.