ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിനുവേണ്ടി സർവ്വസജ്ജമായ ഒരു വൈദ്യ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് ടി എൻ പ്രതാപൻ ലോകസഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ഒരു ദുരന്തനിവാരണ സംഘത്തെ കൂടി സംസ്ഥാനത്തേക്ക് അയക്കണമെന്നും ആവശ്യമുണ്ട്.
രാജ്യത്ത് ആദ്യം രോഗം സ്ഥിതീകരിച്ചത് കേരളത്തിലാണ്. അതും തൃശൂരിലാണ് ആദ്യത്തെ രോഗിയെ സ്ഥിതീകരിച്ചത്. നിലവിൽ 3 രോഗികൾ സംസ്ഥാനത്ത് മാത്രം ഉണ്ട്. 2000ൽ അധികം രോഗികൾ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ നിരീക്ഷണത്തിലാണ്. മൂന്നാമത്തെ രോഗിയിൽ കൂടി കൊറോണവൈറസ് ബാധ സ്ഥിതീകരിക്കപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന ദുരന്തമായി ഇതിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ വൈറസ് ഭീതി രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ലോകസഭയിൽ സർക്കാരിന്റെ നടപടികളെ പറ്റി വിശദീകരണം നൽകണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.