ശബരിമല വിഷയത്തിൽ സർക്കാർ നയം വ്യക്തമാക്കണമെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Wednesday, October 16, 2019

യുഡിഎഫിനെ പിന്തുണക്കാനുള്ള എൻ എസ് എസ് തീരുമാനത്തിൽ സന്തോഷമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി . പരസ്യ നിലപാട് എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും തങ്ങൾക്കെതിരായി നിലപാട് സ്വീകരിക്കുമ്പോൾ എതിർക്കുന്നത് ഇടതു ശൈലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം ശക്തിയിൽ യു ഡി എഫിന് വിശ്വാസമുണ്ട്. അതിൽ വിജയിക്കുമെന്നും ആരുമായും വോട്ട് കച്ചവടത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ശബരിമല വിഷയത്തിൽ സർക്കാർ നയം വ്യക്തമാക്കണമെന്നും ഇടതു സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് പിൻവലിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഇക്കാര്യത്തില്‍ ഉള്ളവെന്നും അദ്ദേഹം വ്യക്തമാക്കി.