തികച്ചും അപ്രതീക്ഷിത പരാജയം; പരാജയകാരണങ്ങൾ വിശദമായി പഠിക്കും : ഉമ്മൻ ചാണ്ടി

Jaihind News Bureau
Friday, September 27, 2019

തികച്ചും അപ്രതീക്ഷിത പരാജയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. പരാജയകാരണങ്ങൾ വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട് കുറഞ്ഞു. മറ്റ് കാരണങ്ങൾ പരിശോധിക്കുമെന്നും കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിക്ക് ശക്തമായ അടിസ്ഥാനം കേരളത്തിലുണ്ട്. നല്ല രീതിയിലുള്ള പ്രവർത്തനം യു.ഡി.എഫ് പാലായിൽ നടത്തി. 5 ഉപതെരഞ്ഞെടുപ്പുകൾ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലയിലേത് രാഷ്ട്രീയ പരാജയമായി കാണുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാൻ. വരുന്ന ഉപതെരഞ്ഞെടുപ്പുകളെ പരാജയം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.