ജനക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ പിന്നോട്ടു പോവുകയാണെന്ന് ഉമ്മൻചാണ്ടി

കാരുണ്യ അടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ പിന്നോട്ടു പോവുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. ജോസ് കെ മാണി എംപി നയിക്കുന്ന കേരളയാത്രയ്ക്ക് കോട്ടയം ജില്ലയിലെ അയർക്കുന്നത്ത് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ജീവിത പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യാത്രയാണ് ജോസ് കെ. മാണിയുടേതെന്നും അദ്ദേഹം പറഞ്ഞു. വിളവുള്ള കാലത്ത് വിലയില്ല വിലയുള്ള കാലത്ത് വിളയുമില്ല എന്നതാണ് കർഷകരുടെ ദുഖമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംഎൽഎ മാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, സി എഫ് തോമസ്, മറ്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും കർഷക പിന്തുണയോടെ കരുത്തറിയിച്ച് മുന്നേറിയ കേരള യാത്ര കോട്ടയത്തേക്ക് എത്തിയപ്പോൾ ഇരട്ടി ശക്തിപ്രാപിച്ചു. ജില്ലാ അതിർത്തിയായ കല്ലേപാലത്ത് നിന്നും ആരംഭിച്ച യാത്ര മുണ്ടക്കയം, പൊൻകുന്നം, അയർക്കുന്നം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

കോട്ടയത്തെ സ്വീകരണത്തിനുശേഷം ചങ്ങനാശേരിയിൽ ഇന്നലത്തെ യാത്ര സമാപിച്ചു.ഇന്നും യാത്ര കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

oommen chandyjose k maniKerala Yatra
Comments (0)
Add Comment