രാജ്യത്തെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം കണ്ണൂരില്‍ ; അഭിമാനമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, September 2, 2021

കണ്ണൂർ : രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം കണ്ണൂരിലേതെന്നത് അഭിമാനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ദിരത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ നിന്നും വിട്ട് നിന്നെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി വാർത്ത കൊടുത്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച ഓരോ സഹപ്രവർത്തകരെയും ഹൃദയത്തിന്‍റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഓൺലൈൻ മുഖേന പങ്കെടുത്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമാണ് കണ്ണൂരിലേതെന്നത് അഭിമാനകരമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച ഓരോ സഹപ്രവർത്തകരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.