ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, ഗള്‍ഫില്‍ ആദ്യമായി സൗദിയിലാണ് ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ, ഈ വ്യക്തിയെയും ഇദ്ദേഹവുമായി അടുത്ത് ഇപഴകിയവരെയും ക്വാറന്റൈനിലാക്കി. നീരീക്ഷണം കൂടുതല്‍ കര്‍ശനമാക്കി. എല്ലാവരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകണമെന്നും സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, ഗള്‍ഫില്‍ ആദ്യമായി സൗദിയിലാണ് ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.