ഒമാന്‍ തലസ്ഥാനമായ മസ്കറ്റിൽ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍: ഏപ്രില്‍ 10 മുതല്‍ 12 ദിവസത്തേക്ക്; രോഗികള്‍ നാനൂറ് പിന്നിട്ടു

 

ദുബായ് : ഒമാന്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം 419 ആയതോടെയാണ്, ഒമാന്‍ നടപടികള്‍ കര്‍ശനമാക്കിയത്. ഇതോടെ, ഏപ്രില്‍ പത്ത് വെള്ളിയാഴ്ച മുതല്‍ 12 ദിവസത്തേക്ക് ഒമാന്‍ രാജ്യം പൂര്‍ണ്ണമായി സ്തംഭിക്കും. കൊവിഡ് 19 എന്ന മഹാമാരിയുടെ  വ്യാപനം തടയുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം, 48 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ, മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇനിയുള്ള 12 ദിനങ്ങള്‍ കടുത്ത നിയന്ത്രണമാകും.

Comments (0)
Add Comment