ഒമാന്‍ അനിശ്ചിത കാലത്തേക്ക് അതിര്‍ത്തികള്‍ അടച്ചു ; പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇനി അതിര്‍ത്തികള്‍ തുറക്കേണ്ടതില്ലെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനം

മസ്‌കറ്റ് : കരാതിര്‍ത്തികള്‍ അടച്ചിടാനുള്ള തീരുമാനം ഒമാന്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. ഇതോടെ, പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇനി അതിര്‍ത്തികള്‍ അടച്ചിടും.

എന്നാല്‍, രാജ്യത്തിന് പുറത്തുള്ള സ്വദേശികള്‍ക്ക് ഒമാനിലേക്ക് കരാതിര്‍ത്തികള്‍ വഴി മടങ്ങിവരാന്‍ തടസ്സമില്ല. ഒമാനില്‍ പുതിയ കൊറോണ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, മൂന്നാഴ്ച മുമ്പാണ് കരാതിര്‍ത്തികള്‍ അടച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അതേസമയം, ഓരോ ഗള്‍ഫ് രാജ്യങ്ങളും ദിവസവും പുതിയ നിയമങ്ങളുമായി, കൊവിഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ്.

Comments (0)
Add Comment