ക്വാറന്‍റീനില്‍ നിരന്തരം ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥർ ; ‘ഈ ഈദ് ദിനം ഞങ്ങള്‍ക്ക് വേദനയുടേത്, ഇതോ കേരളത്തിന്‍റെ കരുതല്‍?’ സങ്കടം പങ്കുവെച്ച് ഡല്‍ഹിയില്‍ നിന്നെത്തിയ കുടുംബം

Jaihind News Bureau
Sunday, May 24, 2020

 

ക്വാറന്‍റീന്‍ കാലത്ത് കേരളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഡല്‍ഹിയില്‍ നിന്നെത്തിയ യുവതിയും കുടുംബവും. ആരോഗ്യവകുപ്പ് അധികൃതർ തന്നെയും കുടുംബത്തെയും നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചു. വേദന നിറഞ്ഞ ഈദാണ് കേരളം തങ്ങള്‍ക്ക് സമ്മാനിച്ചതെന്നും ഇങ്ങനെയായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരില്ലായിരുന്നുവെന്നും സുഹറ ഹസന്‍ പറയുന്നു.

മേയ് 22 നാണ് ഉമ്മയ്ക്കും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം പ്രത്യേക ശ്രമിക് ട്രെയിനില്‍ സുഹറ കേരളത്തിലെത്തിയത്. ഭര്‍ത്താവ് നിരീക്ഷണത്തില്‍ കഴിയാനായി പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലേക്ക് പോയി. ഉമ്മയും മകളെയും കൂട്ടി സുഹറ തൃശൂർ പാടൂരിലെ വീട്ടിലേക്കും പോയി. തൊട്ടടുത്ത ദിവസം ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തുകയും കൊവിഡ് ക്വാറന്‍റീന്‍ മാർഗനിർദേശങ്ങള്‍ സംബന്ധിച്ച ബുക്ക് ലെറ്റുകള്‍ നല്‍കുകയും ചെയ്തു. സഹോദരങ്ങളോ പിതാവോ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് സുഹറ അധികൃതരുടെ ചോദ്യത്തിന് മറുപടി നല്‍കി.

ശനിയാഴ്ച വൈകിട്ടോടെ സുഹറയെ ഫോണില്‍ വിളിച്ച് വെങ്കിടങ്ങ് ഹെല്‍ത്ത് ഇന്‍സ്പെക്ടർ നിങ്ങള്‍ ക്വാറന്‍റീന്‍ നിയമം ലംഘിച്ചെന്ന് പറയുകയായിരുന്നു.  പുറത്തുനിന്നുള്ളവരെ മകള്‍ സനയ്ക്കൊപ്പം കളിക്കാന്‍ അനുവദിച്ചെന്നായിരുന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടർ പറഞ്ഞത്. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് സുഹറ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം അധികൃതരോട് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് സുഹറ പറയുന്നു. മാത്രമല്ല, നാളെ അങ്ങോട്ട് വരുന്നുണ്ടെന്ന് ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തു. തൊട്ടുപിന്നാലെ സുഹറയുടെ ഉമ്മയ്ക്കും ആരോഗ്യവകുപ്പില്‍ നിന്ന് കോള്‍ എത്തി. നിങ്ങളെപ്പോലെയുള്ളവരാണ് രോഗം വ്യാപിപ്പിക്കുന്നത് എന്ന രീതിയില്‍ വളരെ ക്രൂരമായി സംസാരിച്ചതായും സുഹറ പറയുന്നു. നിങ്ങള്‍ തെറ്റായ കാര്യമാണ് മനസിലാക്കിയിരിക്കുന്നത് എന്ന് സുഹറ അധികൃതരോട് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ഒരു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഉറക്കം പോലും ശരിയാകാതെ നാട്ടിലെത്തിയ തങ്ങള്‍ക്കുണ്ടായ അനുഭവം മാനസികമായി തളര്‍ത്തുന്നതായിരുന്നുവെന്ന് സുഹറ പറയുന്നു. തുടർന്ന് പോലീസ് ഹെല്‍പ്പ് ലൈനില്‍ ഇക്കാര്യം അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം വീണ്ടും കോള്‍ എത്തി. ഇത്തവണ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് വിളിച്ചയാള്‍ വ്യക്തമാക്കി. ‘സൂറാബി’ എന്ന് ഹാസ്യരൂപേണ സംബോധന  ചെയ്തുകൊണ്ടായിരുന്നു സംസാരം. ക്വാറന്‍റീന്‍ നിയമം ലംഘിക്കുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. നാളെ ഞാന്‍ അങ്ങോട്ട് വരുന്നുണ്ടെന്നും ഭീഷണിപ്പെടുത്തി. ഈ കോള്‍ ചെയ്യാനുള്ള കാരണം എന്തെന്ന് ചോദിച്ചതിന് ആരോഗ്യവകുപ്പില്‍ നിന്നുള്ള നിർദേശത്തെ തുടർന്നാണെന്നും വിശദീകരിക്കാന്‍ സമയമില്ലെന്നായിരുന്നു മറുപടി. ക്വാറന്‍റീന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് സുഹറ പറഞ്ഞപ്പോള്‍ ‘ഇനി ഒരു കാള്‍ കൂടി എന്നെക്കൊണ്ട് ചെയ്യിക്കാന്‍ ഇടവരുത്തരുത്’ എന്നായിരുന്നു മറുഭാഗത്തുനിന്നുള്ള മറുപടി. ക്വാറന്‍റീനിലുള്ളവരെയെല്ലാം സര്‍ ഇങ്ങനെയാണോ സംസാരിക്കാറ് എന്ന സുഹറയുടെ ചോദ്യത്തിന് ‘നിങ്ങള്‍ എവിടെ പരാതി നല്‍കിയിട്ടും കാര്യമില്ല’ എന്ന കടുത്ത ഭീഷണിയായിരുന്നു മറുപടി. നിങ്ങളെപ്പോലെയുള്ളവരാണ് രോഗം പടർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈദ് ദിവസം ഒരു ബന്ധുക്കളെയും കാണാന്‍ പാടില്ലെന്നും നിർദേശം നല്‍കി. യാത്രയെ തുടർന്ന് ക്ഷീണിതരായ തങ്ങളെ മാനസികമായും തളര്‍ത്തുന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഭീഷണിപ്പെടുത്തല്‍. പരസ്പരം നോക്കി കരയാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ എന്നും സുഹറ വേദനയോടെ പറയുന്നു.

അവസാനത്തെ ആശ്രയമെന്ന നിലയില്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് ഫേസ്ബുക്കില്‍ സന്ദേശം അയച്ചിട്ടും കാര്യമുണ്ടായില്ല. ഈദ് ദിവസമായ ഞായറാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നേരിട്ട് വീട്ടിലെത്തിയായിരുന്നു ഭീഷണി. നിങ്ങള്‍ ആരെന്നാണ് വിചാരം? ഞങ്ങള്‍ ഇനിയും വിളിക്കും. നിങ്ങളെക്കാള്‍ വലിയവരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ ഒന്നുമല്ല… എന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. പുറത്ത് നിന്ന് ആരെയും ഇങ്ങോട്ടോക്ക് വരാന്‍ അനുവദിച്ചിട്ടില്ല എന്നത് പറയാന്‍ ശ്രമിച്ചിട്ടും അധികൃതർ അത് കേള്‍ക്കാന്‍ തയാറായില്ല.

സുഹറയുടെ ഒരു സഹോദരന്‍ ഫയർഫോഴ്സിലും രണ്ടാമത്തെയാള്‍ ആംബുലന്‍സ് ഡ്രൈവറുമാണ്. കൊവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനം എന്ന നിലയിലാണ് ആംബുലന്‍സ് ഡ്രൈവറായി സേവനം ചെയ്യുന്നത്. പെരുന്നാളിന് തന്‍റെ മകള്‍ക്ക് നല്‍കാനായി വാങ്ങിയ ഫ്രോക്ക് പോലും നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പെരുന്നാള്‍ ദിനത്തില്‍ തന്‍റെ മകളെ ദൂരെ നിന്നൊന്ന് കാണാന്‍ പോലും കേരളം അവരെ അനുവദിച്ചില്ലെന്ന് സുഹറ വേദനയോടെ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത്. ഇങ്ങനെയായിരുന്നെങ്കില്‍ വരില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്നാല്‍ മതിയായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്. അവിടെയുള്ളവര്‍ ഇതിലും മനുഷ്യത്വമുള്ളവരാണെന്ന് പറഞ്ഞുകൊണ്ടാണ് സുഹറ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

സുഹറയുടെ ഫേസ്ബുക്ക് പോസ്റ്റ്:

#MostPainfulEid
#MentallyTorturingTheQuaretined
#BlamingTheNRIsAndOtherStatesForCovidNewCases
#UnempatheticHealthDepartmentofVenkitangu
#RudePolice
It was better to stay back in delhi. Kerala just gifted us a very painful eid. We, four came home from delhi in the special shramik train on 20/05/20 and reached here on 22/05/20. My husband went to his home in Parappanangadi for home quarantine and we three, (me, my mother and my daughter Alaa) came to Padoor in Thrissur. We are in home quarantine. My father and two brothers moved to a rented flat in our locality. The moment I reached home, I got a call from Deshabhimani asking my experience of the journey and details. I was tired of this the three-day journey (including the screening in Delhi). However, I have given a brief account of all the best possible things I could say.
Yesterday. the health department personnel came in the morning and kept all the leaflets and IEC materials and left. I have read all those. The rules were clear. They asked me who will provide us the essentials. I said my brothers or father can keep it in the outside verandah. And they left.
Yesterday, around evening I have received a call from the health inspector of venkitangu panchayath saying we have violated the quarantine rules by allowing outsiders to our home to play with my one-year old daughter, which we have not done. I told them we have not. They were not ready to listen. She was blaming us for the increase in the number of cases in Kerala. She threatened me that she is coming my home tomorrow. They are most welcome. But not as a punishment to the crime we have not committed. She was offended for not agreeing with the accusation. She dropped the call.
After a few minutes, my mother got a call from a number saying it is from the health department. My mother’s number was not registered with them. This time a male member was repeating the same. I told them the information you have received is blatantly fake and you should take measures to stop spreading such hatred.
We were emotionally exhausted with the sleepless nights in the train, managing a child who is new to a place and the climate. I called up the city police helpline who had earlier called us and offered any kind of help in this quarantine period. They were the only people who did not threaten us, they didn’t blame me as well. They said, the information might have received from your locality. I said, I agree. But is it sufficient enough to exert all their power on us without us agreeing to it. They asked me to let it pass this time. I said okay.

An hour later, when we were having dinner, another call came. I was on a video call from my cousin who is staying just nearby. Once I rejected the call to continue with my cousin. Again I got a call, I attended. The person said, I am from pavaratty police station, he addressed me ‘sooraabi’ sarcastically. He gave a sarcastic eid wish and continued to explain how he handles quarantine breakers. And he threatened me saying tomorrow I am coming there. I listened to him. When he finished I asked him what is the pretext of this call? He said he doesn’t have time to explain. He got a call from health department and that’s why he is calling. I said, sir, it didn’t happen. I am getting calls after calls for something I have not done. He didn’t listen. He said, ‘ all I am saying is never force me to make another call to you’. I asked him, sir do you make similar calls to all those who are on quarantine in our locality? He said he wont answer me. He said there is no use if I complain anywhere. That was a plane threat. He blamed me for the increasing number of cases. He said he won’t let people like me to spoil everything he has done to control the number of cases. He said tomorrow is eid, if you want to meet anyone make video call. And He dropped the call.
My daughter was crying endlessly. Me and my mom looked at each other and cried. I called up my brothers and told them not to come here for anything even if it is an emergency. We were humiliated.
I couldn’t sleep the night. I sent a message to health minister in Facebook. Today, on the Eid day, 5-6 people came here home and one person from the health department said, ‘what do you think of yourself. We will make calls. That’s our responsibility. You came from Delhi, so wat? I have seen people greater than you. You are nothing’. I tried to explain all I could. I told them am not allowing anybody to come here. When my brothers come to drop things my daughter waves hands. She is disappointed because nobody comes to her. it is evident. I feel helpless to explain to her this pandemic and quarantine.
My first brother works with the fire force and help them in fumigation. My second brother drives ambulance as a voluntary work in this pandemic. Yesterday, when he went to town, he managed to get a frock for my daughter. Today, Kerala didn’t let us see them from far. They blocked all the ways for something we didn’t do. I wish we were still in Delhi. People there are more humane and empathetic.