കന്യാസ്ത്രീക്കെതിരായ പി.സി ജോർജിന്‍റെ മോശം പരാമര്‍ശം : മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല

കന്യാസ്ത്രീക്കെതിരെ പി.സി ജോർജ് എം എൽ എ നടത്തിയ മോശം പരാമർശത്തിൽ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെ തുടർന്ന് അന്വേഷണ സംഘം മടങ്ങി. ഇപ്പോൾ മറ്റൊരു കേസുമായി മുന്നോട്ട് പോയാൽ ബിഷപ്പിനെതിരായ കേസിന്‍റെ പ്രാധാന്യം നഷ്ടമാകുമെന്നാണ് കന്യാസ്ത്രീകൾ നൽകുന്ന വിശദീകരണം. ബിഷപ്പിന്‍റെ അറസ്റ്റിന് ശേഷം പി.സി. ജോർജിനെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.

PC George
Comments (0)
Add Comment