ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

webdesk
Wednesday, October 3, 2018

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജയിലിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ ഉള്ളത് ഗൌരവകരമായ ആരോപണങ്ങളാണ്. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. സഭയില്‍ ഉന്നതപദവിയിലിരിക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഹർജി കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബിഷപ്പിന് ജാമ്യം അനുവദിക്കരുത് എന്ന നിലപാടാണ് അന്ന് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കേസന്വേഷണം പൂർത്തിയായിട്ടില്ല എന്നും സർക്കാർ വാദിച്ചിരുന്നു.[yop_poll id=2]