കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; CBI അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Monday, September 24, 2018

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള മറ്റ് രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.