കോളേജ് ക്യാമ്പസിലെ പരിപാടിയ്ക്കായി ഡ്രോണ്‍ വാങ്ങാന്‍ വിവരങ്ങള്‍ തിരക്കിയ എന്‍.എസ്.യു സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു


കോളേജ് ക്യാമ്പസിലെ പരിപാടിയ്ക്കായി ഡ്രോണ്‍ വാങ്ങാന്‍ ബംഗളൂരുവിലെ കമ്പനിയില്‍ വിവരങ്ങള്‍ തിരക്കിയ എന്‍എസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പോലീസ് കസ്റ്റഡിയിലെടുത്തു. നവകേരള സദസില്‍ ഡ്രോണ്‍ ഉപയോഗിച്ച് കരിങ്കൊടി കാണിക്കല്‍ ആസൂത്രണം ചെയ്യുന്നുവെന്ന ഇന്റലിജന്‍സ് വിവരമുണ്ടെന്ന പേരിലാണ് ഉറക്കത്തില്‍ നിന്ന് ശംഖുമുഖം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. വലിയതുറ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം പുലര്‍ച്ചെ 4.30നാണു വിട്ടയച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്‍എസ്യുവില്‍ കര്‍ണാടകയുടെയും ഗോവയുടെയും ചുമതലയുള്ളയാളാണ് എറിക്. തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് എറിക് ആരോപിച്ചു. മാര്‍ ഇവാനിയോസ് ക്യാംപസ് യൂണിയന്‍ ഭരണം കെഎസ്യുവിന് ലഭിച്ചതിനാല്‍ ക്യാംപസിലെ പരിപാടികള്‍ ചിത്രീകരിക്കുന്നതിനാണു ഡ്രോണ്‍ വാങ്ങാനുദ്ദേശിച്ചതെന്ന് എറിക് സ്റ്റീഫന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം എറിക് വിളിച്ച ബെംഗളൂരുവിലെ കമ്പനി അധികൃതരെ പൊലീസ് ബന്ധപ്പെട്ട് ഡ്രോണ്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചു. കമ്പനിക്ക് നോട്ടിസും നല്‍കി.

Comments (0)
Add Comment