സംസ്ഥാന സർക്കാരും ബോർഡും വിവേകപൂർണമായ സമീപനം സ്വീകരിക്കണം: എൻ.എസ്.എസ്

Jaihind Webdesk
Tuesday, November 13, 2018

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിവേകപൂർണമായ സമീപനം സ്വീകരിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. യുവതീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്‍റെ സമാധാനത്തെ കരുതിയും, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും, വിവേകപൂർവവും വിശ്വാസികൾക്ക് അനുകൂലവുമായ ഒരു സമീപനം സംസ്ഥാന സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും എൻ.എസ്.എസ് നിലപാട് വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.