തിരുവനന്തപുരം : സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം എന്‍.എസ്.എസിനോട് വേണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയവിമര്‍ശനം എന്‍.എസ്.എസിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തെ ദേവനും ദേവഗണങ്ങളും ആരാധനമൂര്‍ത്തികളുമായി ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. അതിന്റെ ചുവടുപിടിച്ച് ഇടതുപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെല്ലാം തന്നെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.