കോടിയേരി അതിരു കടക്കുന്നു; എന്തും പറയാമെന്ന വിചാരം നന്നല്ല; സി.പി.എമ്മിന് കടുത്ത മറുപടിയുമായി എന്‍.എസ്.എസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിരു കടക്കുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അധികാരം കൈയിലുണ്ടെന്നുവെച്ച് എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ലെന്നും സുകുമാരന്‍ നായര്‍ കോടിയേരിയെ ഓര്‍മ്മിപ്പിച്ചു.

കോടിയേരിയുടെ വാക്കുകള്‍ക്ക് തക്ക മറുപടി നല്‍കാന്‍ അറിയാന്‍മേലാഞ്ഞിട്ടല്ല. എന്നാല്‍ അതല്ല എന്‍.എസ്.എസിന്റെ സംസ്‌കാരമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിനെ മാടമ്പികളുടെ കൂട്ടായ്‌മെന്നു പറഞ്ഞ കേടിയേരിക്കുള്ള മറുപടിയായിട്ടാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ മറുപടി പ്രസ്താവന ഇറങ്ങിയിരിക്കുന്നത്. ജി.സുകുമാരന്‍ നായരെ മാടമ്പിയെന്ന് വിളിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ ആക്ഷേപം ഉന്നയിച്ചത്. ഇതോടെ സി.പി.എമ്മുമായി ഒരുതരത്തിലും എന്‍.എസ്.എസ് സഹകരിക്കില്ലെന്നുള്ള അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

CPIMsukumaran nairSabarimalaNSS
Comments (0)
Add Comment