മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വേക്കെതിരെ എൻഎസ്എസ് കോടതിയിൽ

Jaihind Webdesk
Tuesday, December 7, 2021

കോട്ടയം : മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ നടത്തുന്ന സർവേക്കെതിരെ എന്‍എസ്എസ് കോടതിയില്‍. ഇതിനെക്കുറിച്ച് പഠിക്കുന്ന കമ്മീഷന്‍റെ സാമ്പിൾ സർവേയ്‌ക്കെതിരെയാണ് ഹര്‍ജി. സാമ്പിള്‍ സര്‍വേ അശാസ്ത്രീയമെന്ന് ഹർജിയിൽ എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.

കാലാവധി അവസാനിക്കുന്നതിന് മുമ്പ് വേഗത്തിൽ ജോലി തീർക്കാനാണ് കമ്മീഷന്‍റെ ശ്രമമെന്ന് ഹർജിയിൽ പറയുന്നു. സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്നും നിലവിലെ സർവേ നടപടികൾ സ്റ്റേ ചെയ്യണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ ഹരജിയിൽ ആവശ്യപ്പെട്ടു.