വട്ടിയൂർക്കാവിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ എൻ.എസ്.എസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ച് എന്‍.എസ്.എസ്. വട്ടിയൂർക്കാവിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സംഗീത് കുമാർ പറഞ്ഞു. ശരിദൂരം എന്ന നിലപാട് വട്ടിയൂർക്കാവിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള അതൃപ്തി ഉപതെരഞ്ഞെടുപ്പില്‍  പ്രകടമാകുമെന്നും  സംഗീത് കുമാര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും കാണാത്തവിധം സജീവമാണ് എൻഎസ്എസ്. വിശ്വാസത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ച പാടില്ലെന്ന സമുദായ നേതൃത്വത്തിന്‍റെ സന്ദേശമാണ് അണികൾക്ക് നൽകുന്നത്. സമദൂരത്തിനിടയിലും ജനറൽ സെക്രട്ടറി കണ്ടെത്താൻ പറഞ്ഞ ശരിദൂരമെന്നാൽ യുഡിഎഫ് ചായ്‍വ് എന്ന് തന്നെയാണ് വിശദീകരണം. വട്ടിയൂർകാവിലെ 38 കരയോഗങ്ങളിലെ സമ്മേളനത്തിലും യുഡിഎഫ് അനുകൂല നിലപാട് എടുക്കാനാണ് ആഹ്വാനം.

വർഷങ്ങൾക്ക് ശേഷം സമദൂരത്തിൽ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണെന്നും ആ തീരുമാനം താഴേത്തട്ടിൽ നടപ്പാക്കുകയാണെന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

NSSvattiyoorkavu
Comments (0)
Add Comment