ആചാരലംഘനം: നടയടച്ച് പരിഹാരം കണ്ടതിന് തന്ത്രിയ്ക്ക് നന്ദി പറഞ്ഞ് NSS

webdesk
Wednesday, January 2, 2019

NSS-G-Sukumaran Nair

ആചാരലംഘനം ഉണ്ടായപ്പോൾ നടയടച്ച് പരിഹാരം കണ്ടതിന് തന്ത്രി കുടുംബത്തോടും രാജകുടുംബത്തോടും വിശ്വാസികളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് നടത്തുന്ന നിയമയുദ്ധത്തിനെ ഈ സംഭവം ബാധിക്കില്ല. വിശ്വാസം സംരക്ഷിക്കാൻ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന അഭ്യർത്ഥനയാണ് കേന്ദ്രസർക്കാറിനോട് നടത്താനുള്ളതെന്നും സുകുമാരൻ നായർ പെരുന്നയിൽ പറഞ്ഞു.