വിശ്വാസികള്‍ക്ക് സര്‍ക്കാരിനോട് അവിശ്വാസം ; അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ല : എന്‍എസ്എസ്

Jaihind News Bureau
Saturday, March 20, 2021

 

കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്. വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പില്‍ പറഞ്ഞു.  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെ  ന്യായീകരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി  എൻഎസ്എസ് നിലപാടുകളെ വിമർശിക്കുകയാണ് ചെയ്തതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.

വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. വ്യക്തവും സത്യസന്ധവുമായ നിലപാട് ഇരുപാർട്ടികൾക്കുമില്ല. ഇതു തന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിന്റെ കാരണമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.