‘രമേശ് ചെന്നിത്തലയുടെ മതേതര ബോധം തെളിയിക്കാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; കോടിയേരിയോട് എന്‍.എസ് നുസൂർ

Jaihind News Bureau
Friday, July 31, 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ പരാമർശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂർ.  രമേശ് ചെന്നിത്തലയുടെ മതേതര ബോധം തെളിയിക്കാൻ കോടിയേരിയെ പോലുള്ള രാഷ്ട്രീയനപുംസകങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘രമേശ്‌ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്നു നിൽക്കുമ്പോഴുള്ള സന്ദേശം അങ്ങയെ അസ്വസ്ഥതപ്പെടുത്തുന്നു എന്നറിയാം. തങ്ങളോടൊപ്പം നിൽക്കാത്ത ഹിന്ദുക്കളെ ആർഎസ്എസ് ആയും തങ്ങളോടൊപ്പം നിൽക്കാത്ത മുസ്ലീംങ്ങളെ എൻഡിഎഫായും ചിത്രീകരിച്ച് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയിരുന്ന പഴയകാല രാഷ്ട്രീയം പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടപ്പാകില്ല എന്ന് താങ്കൾ മനസിലാക്കാനിരിക്കുന്നതേയുള്ളൂ. അങ്ങ് എത്ര ശ്രമിച്ചാലും കേരളത്തിൽ ഒരു മുസൽമാന്മാരും വികാരപരമായി രാമക്ഷേത്രവിഷയത്തെ കാണില്ല എന്ന് ഓർമിപ്പിക്കുന്നു. കാരണം സാമുദായിക ഐക്യം സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.’-നുസൂർ കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Mr. കോടിയേരി ബാലകൃഷ്ണൻ,
രമേശ്‌ ചെന്നിത്തലക്കെതിരെ താങ്കൾ എഴുതിയ ഫേസ്ബുക് കുറിപ്പ് കണ്ടു. കോൺഗ്രസ്‌ പ്രസ്ഥാനത്തിലെ ആർഎസ്എസിന്റെ സർസംഘ്ചാലകായി അദ്ദേഹം മാറി എന്നാണ് താങ്കളുടെ കണ്ടുപിടിത്തം.അതിനിടയിൽ താങ്കൾ ബാബറിമസ്ജിദ് വിഷയവും പരാമർശിച്ചു.
പിണറായി വിജയൻ പ്രതിപാദിച്ച പ്രത്യേക മാനസികാവസ്ഥ ആർക്കാണെന്ന് ഇപ്പോൾ മനസിലായി. ഗുരുതരമായ അന്തരീക്ഷമാണ് രാജ്യത്ത് നിലവിലുള്ളത്. ബാബറിമസ്ജിദ് തകർക്കപ്പെട്ടിടത്ത് രാമക്ഷേത്രനിർമാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി മുസൽമാന്മാർ ബാബറിമസ്ജിദ് എന്ന വികാരം ബോധപൂർവം മറക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ രാമക്ഷേത്ര നിർമാണം വിവാദമാക്കി രാജ്യത്ത് കലാപം സൃഷ്ടിക്കാൻ കരുക്കൾ നീക്കുന്ന രണ്ട് വിഭാഗമുണ്ട്. അതിൽ ഒന്ന് സംഘപരിവാറാണ്. രണ്ടാമത്തേത് ഇസ്ലാമിക ആശയങ്ങളെ വൈകൃതമാക്കിയ തീവ്രവാദസംഘടനകളും. അവരുടെ ഉദ്ദേശം രാജ്യത്ത് മതധ്രുവീകരണം ഉണ്ടാക്കുകയെന്നതാണ്. നിർഭാഗ്യവശാൽ കേരളത്തിൽ ഇവരുടെ ഏജന്റായി മാർക്സിസ്റ്റ്‌ പാർട്ടി മാറി എന്നുള്ളതിന്റെ തെളിവാണ് ബലിപ്പെരുന്നാൾ ദിനത്തിൽ തന്നെ അങ്ങ് എഴുതിയ ഈ കുറിപ്പ്. രാമക്ഷേത്രത്തിന്റെ പേരിൽ കേരളത്തിലെ RSS പോലും നടത്താത്ത വർഗീയ പരാമർശമാണ് താങ്കൾ നടത്തിയത്. പഴയ ഒരു പെരുന്നാൾ ദിനമാണ് ഫസലിനെ കൊല്ലാൻ നിങ്ങൾ തിരഞ്ഞെടുത്തതും സംഘപരിവാറിന്റെ തലയിൽ കൊലക്കുറ്റം കെട്ടിവെക്കാൻ നോക്കിയതും. സംസ്ഥാനത്ത് രാമക്ഷേത്രത്തിന്റെ പേരിൽ ഹിന്ദു മുസ്ലിം വർഗീയത പടർത്താൻ അങ്ങ് ബുദ്ധിപൂർവ്വം ശ്രമിക്കുന്നു. ഹിന്ദു മുസ്ലിം കലാപമുണ്ടാക്കി ന്യുനപക്ഷ സംരക്ഷകപട്ടം ഏറ്റെടുക്കുന്ന പഴയ നാടകം വീണ്ടും നടത്താനുള്ള ശ്രമമാണിതെന്ന് കേരളീയർക്കറിയാം . അതിന് ബോധപൂർവ്വം അങ്ങ് രമേശ്‌ ചെന്നിത്തലയെ മറയാക്കുന്നു.കോൺഗ്രസ്‌ പ്രസ്ഥാനത്തിലെ ഹൈന്ദവമുഖമുള്ള മതേതര വാദിയാണ് രമേശ്‌ ചെന്നിത്തല. അദ്ദേഹത്തിന്റെ മതേതരത്ത ബോധം തെളിയിക്കാൻ താങ്കളെ പോലുള്ള രാഷ്ട്രീയനപുംസകങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട. രമേശ്‌ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്നു നിൽക്കുമ്പോഴുള്ള സന്ദേശം അങ്ങയെ അസ്വസ്ഥതപ്പെടുത്തുന്നു എന്നറിയാം.തങ്ങളോടൊപ്പം നിൽക്കാത്ത ഹിന്ദുക്കളെ ആർഎസ്എസ് ആയും തങ്ങളോടൊപ്പം നിൽക്കാത്ത മുസ്ലീംങ്ങളെ എൻഡിഎഫ് ആയും ചിത്രീകരിച്ച് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കിയിരുന്ന പഴയകാല രാഷ്ട്രീയം പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടപ്പാകില്ല എന്ന് താങ്കൾ മനസിലാക്കാനിരിക്കുന്നതേയുള്ളൂ.അങ്ങ് എത്ര ശ്രമിച്ചലും കേരളത്തിൽ ഒരു മുസൽമാന്മാരും വികാരപരമായി രാമക്ഷേത്രവിഷയത്തെ കാണില്ല എന്ന് ഓർമിപ്പിക്കുന്നു. കാരണം സാമുദായിക ഐക്യം സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
10 comments
6 shares

Comments