കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുന്നു : എന്‍എസ് നുസൂർ

Jaihind Webdesk
Friday, April 15, 2022

കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ് നുസൂർ. ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങൾ പോലീസിന്‍റെ അറിവോടുകൂടിയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്കാണ് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത്. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ സർക്കാർ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട്‌ ആർഎസ്എസ്  പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തോടെ ജാഗരൂകരാകേണ്ട പോലീസ് നിസ്സംഗമനോഭാവം സ്വീകരിച്ചതിന്‍റെ ഫലമാണ് അഞ്ച് മാസം തികയുന്നതിന്‍റെ അന്ന് വിഷുദിവസം തിരഞ്ഞെടുത്ത് വർഗ്ഗീയത ഫണം വിടർത്തി ആടിയതെന്നും നുസൂർ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

വർഗ്ഗീയ സംഘടനകളോടുള്ള കടുത്ത വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ…
കേരളത്തെ വർഗ്ഗീയ സംഘടനകളുടെ വിളനിലമാക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണ്. RSS -SDPI കൊലപാതകങ്ങൾ പോലീസിന്റെ അറിവോടുകൂടിയാണോ എന്ന് സംശയിക്കേണ്ട ഘട്ടത്തിലേക്കാണ് ഇന്നത്തെ കൊലപാതകം വിരൽചൂണ്ടുന്നത് . കൊലപാതകത്തിന് പിന്നിൽ വ്യക്തമായ അജണ്ട പ്രത്യക്ഷമായി തന്നെ മനസ്സിലാകുന്നുണ്ട്. റമളാൻ മാസത്തെ നോയമ്പ് കാലത്ത് ജുമ് ആ നമസ്കാരം കഴിഞ്ഞുവരുന്ന സമയം തിരഞ്ഞെടുത്ത് കൊലപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വൈകാരികത തന്നെയാണ് കൊലയാളികളുടെ ലക്ഷ്യം.പാലക്കാട്‌ RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തോടെ ജാഗരൂകരാകേണ്ട പോലീസ് നിസ്സംഗമനോഭാവം സ്വീകരിച്ചതിന്റെ ഫലമാണ് അഞ്ച് മാസം തികയുന്നതിന്റെ അന്ന് വിഷുദിവസം തിരഞ്ഞെടുത്ത് വർഗ്ഗീയത ഫണം വിടർത്തി ആടിയത്. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ സർക്കാർ
തന്നെയാണ്. സിപിഎമ്മിന്റെ
“വർഗ്ഗീയസംഘടനാ പ്രീണന നയം” തന്നെയാണ് ഈ കൊലപാതകത്തിനും കാരണം.
ഒരു കുടുംബം കൂടി അനാഥത്വത്തിലേക്ക്…
സുബൈറിന്റെ കുടുംബത്തിന്റെ വേദനയോടൊപ്പം പങ്ക് ചേരുന്നു….