അടിമകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് ഡിവൈഎഫ്ഐ : എന്‍എസ് നുസൂർ

Jaihind Webdesk
Friday, April 29, 2022

ഡിവൈഎഫ്ഐ ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ് നുസൂർ. കോൺഗ്രസ്സുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആൾക്കൂട്ടമാണ് യൂത്ത് കോൺഗ്രസ്‌, അല്ലാതെ ഡിവൈഎഫ്ഐ യെ പോലെ അടിമകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസി അല്ല. ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് വരെ ഡിവൈഎഫ്ഐ അംഗത്വമുണ്ട്. സ്വർണ്ണക്കള്ളക്കടത്തുകാരുടെ പണം വരെ  വിപ്ലവസാക്ഷാത്കാരത്തിന് വേണ്ടി ഡിവൈഎഫ്ഐ ചിലവാക്കുന്നുവെന്നും നുസൂർ ആരോപിച്ചു.

ഡിവൈഎഫ്ഐ നേതാക്കളുടെ സർട്ടിഫിക്കറ്റ് അല്ല ഞങ്ങൾക്ക് വേണ്ടത്. ജനങ്ങളുടെ അംഗീകാരമാണ്. നിങ്ങളുടെ പൊതിച്ചോറിനെ അംഗീകരിക്കുന്നവനാണ് ഞാൻ. പക്ഷെ ആയിരം പൊതിച്ചോർ നൽകിയാലും നിങ്ങൾ ഈ മണ്ണിനോട് ചേർത്ത മനുഷ്യരുടെ തലച്ചോറിന് പകരമാവില്ല എന്ന് ഓർക്കണം. ഞങ്ങൾ ആൾക്കൂട്ടമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ചെറുപ്പക്കാരുടെ കൂട്ടം. അല്ലാതെ അടിമകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസി അല്ല എന്ന് ഡിവൈഎഫ്ഐ ഓർക്കുക – എന്‍എസ് നുസൂർ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

” കോൺഗ്രസ്സുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആൾക്കൂട്ടമാണ് യൂത്ത് കോൺഗ്രസ്‌” എന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോർട്ടിലെ പരാമർശത്തെ സ്വാഗതം ചെയ്യുന്നു. . അത് വാസ്തവമല്ലേ?. കോൺഗ്രസ്‌ പ്രവർത്തകരല്ലാത്ത ആരും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലില്ല. മതതീവ്രവാദ സംഘടനകളിൽപ്പെട്ടവർ ഞങ്ങളുടെ പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറിയിട്ടില്ല. കൊലക്കേസിൽ പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്ക് ഞങ്ങളുടെ സഹോദരിമാർ ഒളിത്താവളം ഒരുക്കി കൊടുത്തിട്ടില്ല .സംഘടന സംവിധാനം എന്നത് അടിമകളെ സൃഷ്ടിക്കലല്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കലാണ്. ഡിവൈഎഫ്ഐ യ്ക്ക് യൂത്ത് കോൺഗ്രസ്സിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനുണ്ട്. നിങ്ങൾ അഖിലേന്ത്യാ നേതൃത്വത്തെ വിമർശിക്കുന്നു. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ മക്കളുടെ ബിനാമി ഇടപാടുകൾക്ക് കണ്ണടക്കുന്നു. ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് വരെ ഡിവൈഎഫ്ഐ അംഗത്വമുണ്ട്. സ്വർണ്ണക്കള്ളക്കടത്തുകാരുടെ പണം വരെ നിങ്ങളുടെ വിപ്ലവസാക്ഷാത്കാരത്തിന് ചിലവാക്കുന്നു. ക്വട്ടേഷൻ സംഘങ്ങങ്ങളുടെ ഭീഷണിക്ക് മുൻപിൽ സംസ്ഥാന നേതാക്കൾ വരെ വിറക്കുന്നത് ഞങ്ങൾ കണ്ടു. ഒരു ക്വട്ടേഷൻ സംഘാംഗങ്ങൾക്കും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലെ നേതാക്കളെപ്പറ്റി ഒന്നും പറയാൻ കാണില്ല. ഡിവൈഎഫ്ഐ നേതാക്കളുടെ സർട്ടിഫിക്കറ്റ് അല്ല ഞങ്ങൾക്ക് വേണ്ടത്. ജനങ്ങളുടെ അംഗീകാരമാണ്. നിങ്ങളുടെ പൊതിച്ചോറിനെ അംഗീകരിക്കുന്നവനാണ് ഞാൻ. പക്ഷെ ആയിരം പൊതിച്ചോർ നൽകിയാലും നിങ്ങൾ ഈ മണ്ണിനോട് ചേർത്ത മനുഷ്യരുടെ തലച്ചോറിന് പകരമാവില്ല എന്ന് ഓർക്കണം. ഞങ്ങൾ ആൾക്കൂട്ടമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ചെറുപ്പക്കാരുടെ കൂട്ടം. അല്ലാതെ അടിമകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസി അല്ല എന്ന് ഡിവൈഎഫ്ഐ ഓർക്കുക..