‘ആനയ്ക്ക് മദം ഇളകിയാൽ ചങ്ങലക്കിടാം, ചങ്ങലക്ക് മദമിളകിയാൽ എന്ത് ചെയ്യും’ ; കേന്ദ്രത്തിനെതിരെ എന്‍.എസ് നുസൂര്‍ ; വിമര്‍ശനം

Jaihind Webdesk
Friday, May 28, 2021

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ് നുസൂര്‍. ലക്ഷദ്വീപിലെ ഏകാധിപത്യ നടപടികളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

രാജ്യദ്രോഹികളെ എതിർക്കാൻ ഫേസ്ബുക്കും കത്തയക്കലും മാത്രം പോരാ…. സ്വാതന്ത്ര്യസമരം പഠിക്കലല്ല.. പ്രവർത്തികമാക്കുകയാണ് വേണ്ടത്. വർഗ്ഗീയചിന്താഗതികളുടെ പറുദീസയായി നമ്മുടെ രാജ്യം മാറുകയാണ്. ആനയ്ക്ക് മദം ഇളകിയാൽ ചങ്ങലക്കിടാം, ചങ്ങലക്ക് മദമിളകിയാൽ എന്ത് ചെയ്യും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഭാരതത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ മാത്രം പ്രവർത്തിക്കുന്ന ഒരു ഭരണകൂടം. രാജ്യത്തെയും കർഷകരെയും കോർപ്പറേറ്റ് കുത്തകകൾക്ക് പണയം വച്ച നരേന്ദ്രമോദിയും കൂട്ടരും ഭാവിയിൽ അനുഭവിക്കാൻ പോകുന്നത് പാണ്ഡവരും കൗരവരും തമ്മിൽ നടന്ന ചൂതാട്ടത്തെ അനുസ്മരിക്കുംവിധമാകുമെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം.

രാജ്യദ്രോഹികളെ എതിർക്കാൻ ഫേസ്ബുക്കും കത്തയക്കലും മാത്രം പോരാ…. സ്വാതന്ത്ര്യസമരം പഠിക്കലല്ല.. പ്രവർത്തികമാക്കുകയാണ് വേണ്ടത്..
വർഗ്ഗീയചിന്താഗതികളുടെ പറുദീസയായി നമ്മുടെ രാജ്യം മാറുകയാണ്. ആനയ്ക്ക് മദം ഇളകിയാൽ ചങ്ങലക്കിടാം, ചങ്ങലക്ക് മദമിളകിയാൽ എന്ത് ചെയ്യും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.ഭാരതത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ മാത്രം പ്രവർത്തിക്കുന്ന ഒരു ഭരണകൂടം. രാജ്യത്തെയും കർഷകരെയും കോർപ്പറേറ്റ് കുത്തകകൾക്ക് പണയം വച്ച നരേന്ദ്രമോദിയും കൂട്ടരും ഭാവിയിൽ അനുഭവിക്കാൻ പോകുന്നത് പാണ്ഡവരും കൗരവരും തമ്മിൽ നടന്ന ചൂതാട്ടത്തെ അനുസ്മരിക്കുംവിധമാകും.പാഞ്ചാലിയെ രക്ഷിക്കാൻ അവസാനം സാക്ഷാൽ കൃഷ്ണഭഗവാൻ ചെയ്തതുപോൽ രാജ്യത്തെ രക്ഷിക്കാനും അവതാരങ്ങൾ പിറവിയെടുക്കേണ്ടിയിരിക്കുന്നു.അധികാരം നിലനിർത്താൻ വർഗീയതയെ ആയുധമാക്കി കോർപ്പറേറ്റുകളെ കൂട്ടുപിടിക്കുമ്പോൾ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ സംസ്കാരമാണെന്ന് ഓർക്കുന്നത് നന്നാണ്. കാശ്മീരും ലക്ഷദ്വീപും ഇപ്പോൾ ഉത്തർപ്രദേശും ഒക്കെ നൽകുന്ന പാഠം ഭയാനകമാണ്.ലക്ഷദ്വീപ് വിഷയത്തിൽ ചലച്ചിത്രനടൻ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തിൽ സംഘപരിവാർ പ്രവർത്തകരുടെ വികാരം തീക്ഷ്ണമായിരുന്നു. മറ്റൊരു ഗൗരിലങ്കേഷ് ആയി പൃഥ്വി മാറാത്തത് കേരളത്തിലായതുകൊണ്ടാണ്.ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന വിപത്ത് മാറണമെങ്കിൽ ലക്ഷദ്വീപിൽ പറഞ്ഞതുപോലെ രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നുള്ളത് മാറ്റി “സ്വന്തമായി കുടുംബവും കുട്ടികളും ഇല്ലാത്തവർ രാജ്യത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് ” എന്ന നിയമം കൊണ്ട് വരുന്നതാണ്.വർഗ്ഗീയ നിറഞ്ഞ മനസുകളാക്കി ഭാരതീയരെ മാറ്റാൻ ബിജെപി നടത്തുന്ന ശ്രമം പൂർവാധികം ശക്തിയോടെ ഫലം കാണുന്നുണ്ട്. പലസ്തീൻ ഇസ്രായേൽ വിഷയം ഉണ്ടായപ്പോൾ ഭാരതീയരുടെ പ്രതികരണങ്ങളിൽ ക്രിസ്ത്യൻ മുസ്ലീം ഐക്യം പ്രകടമായി. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ഈ ഗവൺമെന്റ് വഹിക്കുന്ന പങ്ക് വലുതാണല്ലോ? ഇതൊക്ക നവമാധ്യമങ്ങളിൽ പറയാൻ കുറച്ച് ദിവസം കൂടിയേ കഴിയൂ എന്ന് മനസിലാക്കുന്നു. വാട്സ് ആപ്പിനും ഫേസ് ബുക്കിനുമൊക്ക നിയന്ത്രണം വരുന്നു.നമ്മുടെ എല്ലാ മെസ്സേജുകളും വീക്ഷിക്കാൻ സംഘപരിവാർ കണ്ണുകൾ ചുറ്റിലുമുണ്ട്.ഭരണകൂടത്തിനെതിരെ പറഞ്ഞാൽ നിയമനടപടി ഉണ്ടാകും.ഒഴിവാക്കാൻ മാപ്പെഴുതി നൽകിയാൽ മതിയാകും. “അതാണ് ലോ ഓഫ് സവർക്കർ “.
സ്വാതന്ത്ര്യം ഭരണകൂടത്താൽ ഹനിക്കപ്പെടുമ്പോൾ മറ്റൊരു സ്വാതത്ര്യസമരം പിറവിയെടുക്കേണ്ടതായുണ്ട്. അതിനുള്ള സമയമായി. നവമാധ്യമങ്ങളും കത്തയക്കലുമല്ല പ്രതിവിധി എന്ന് തിരിച്ചറിയുന്നു. ഗാന്ധിയുണ്ടാകണം, ബോസ്സുണ്ടാകണം… ജയിലുകളിൽ ബ്രിട്ടീഷുകാരുടെ ബൂട്ടിന്റെ സ്വരമല്ല. കുറുവടിയുടെയും നഗ്നപാദരായ മനുഷ്യരുടെയും പതിഞ്ഞ ശബ്ദങ്ങൾ മാത്രം…