നൗഷാദ് വധം; മുഖ്യ ആസൂത്രകൻ കാരി ഷാജി പിടിയിൽ

Jaihind Webdesk
Sunday, September 8, 2019

തൃശൂർ : കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതക കേസിലെ മുഖ്യ ആസൂത്രകനും കൊലപാതക സംഘത്തിന്‍റെ തലവനുമായ കാരി ഷാജി (42) അറസ്റ്റിൽ. സംഭവത്തിനുശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ പോയ പ്രതിയെ ടവർ ലൊക്കേഷൻ വഴി പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഡി.പി.ഐ ചാവക്കാട് ഏരിയാ സെക്രട്ടറിയും കൊല്ലപ്പെട്ട നൗഷാദിനെ നേരിട്ടറിയാവുന്നയാളുമാണ് കാരിഷാജി. ജൂലൈ 30 ന് പുന്ന സെന്‍ററിൽ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ ദാരുണമായി വെട്ടി കൊലപ്പെടുത്തിയത്.  ഇതോടെ നൗഷാദ് കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.

പ്രത്യേക അന്വേഷണ സംഘം ക്രൈം ഡിറ്റാച്ച്മെൻറ് എ.സി.പി സി.ഡി ശ്രീനിവാസൻ, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് എസ്.എച്ച്. ഒ ജി ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.